1

തൃശൂർ: നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ സംസ്ഥാന സമ്മേളനം 28 ന് രാവിലെ പത്ത് മുതൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ.സി. രവീന്ദൻ അദ്ധ്യക്ഷനാകും. സുരേഷ് ഗോപി മുഖ്യാതിഥിയാകും. ദേശീയ പ്രസിഡന്റ് സീതാറാം ആചാരി, സി.കെ. അംബി, സാധു കൃഷ്ണാനന്ദ് സരസ്വതി മഹാരാജ് എന്നിവർ സംസാരിക്കും. ടി.എൻ. പ്രതാപൻ എം.പി കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്കുശേഷം വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളത്തിൽ എൻ.സി. രവീന്ദ്രൻ, സി.വി. ഗോപാലകൃഷ്ണൻ, ശശി പകര, കെ.എം. ഗീത എന്നിവർ പങ്കെടുത്തു.