
പുതുക്കാട് : ആർ.എസ്.എസ് നിയന്ത്രിക്കുന്ന ഭരണം ഇനിയും വന്നാൽ അത് രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സുപ്രീം കോടതിയേക്കാൾ വലിയ സുപ്രീം കോടതിയാണ് ജനങ്ങൾ.
ആർ.എസ്.എസ് ഭീഷണിയെ കുറിച്ച് ബോദ്ധ്യമുള്ളത് കൊണ്ടാണ് കേരളത്തിന്റെ മതേതരത്വ ജനാധിപത്യ മനസ് ഇവർക്ക് ഒരവസരം കൊടുക്കാത്തതെന്നും ബേബി പറഞ്ഞു. എൽ.ഡി.എഫ് പുതുക്കാട് പഞ്ചായത്ത് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി. സുനന്ദ ശശി അദ്ധ്യക്ഷയായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ.രാമചന്ദ്രൻ, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, പി.കെ.ശിവരാമൻ, ടി.എ.രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, പി.കെ.ശേഖരൻ, ഫ്രഡ്ഢി കെ.താഴത്ത്, സരിത രാജേഷ്, എ.വി.ചന്ദ്രൻ, എം.എ.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.