udf

കുന്നംകുളം: രാജ്യത്തെ പഴയകാല പൈതൃകത്തിലേക്ക് കൊണ്ടുവരാനും രാജ്യത്ത് ഭരണഘടന സംരക്ഷിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്ന് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ : ഷിബു മീരാൻ പറഞ്ഞു. രാജ്യത്തെ പുരോഗതിയും സ്വൈര ജീവിതവും ബി.ജെ.പിയുടെ പത്ത് വർഷത്തെ ഭരണം കൊണ്ട് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കടവല്ലൂർ മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം യു.ഡി.എഫ് ചെയർമാൻ ഫൈസൽ കാഞ്ഞിരപ്പള്ളി അദ്ധ്യക്ഷനായി. യു.ഡി.എഫ് മുൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, പി.എം.അമീർ സാഹിബ്, ഗഫൂർ പള്ളിക്കുളം, എൻ.കെ.അലി, ഷഫീക്ക് ആസിം, മനീഷ്, മഹേഷ് തിപ്പലശ്ശേരി, ആഷിക് കാദരി, നാസർ കടവല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.