mathilakam
വധൂവരന്മാരായ മുഹമ്മദ് ഫാസിൽ അഷ്‌കറും അഷിത മജീദ് ചേർന്ന് പാലിയേറ്റീവ് കെയറിന് തുക കൈമാറുന്നു.

കയ്പമംഗലം: വിവാഹ ദിനത്തിൽ പാലിയേറ്റീവ് കെയറിന് സംഭാവന നൽകി വധു-വരൻമാർ. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീറിന്റെ മകൻ മുഹമ്മദ് ഫാസിൽ അഷ്‌കറും വധു അഷിത മജീദും വിവാഹ വേദിയിലാണ് പ്രിസം പാലിയേറ്റീവ് കെയറിന് തുക കൈമാറിയത്. പ്രിസം പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഫസൽ കാക്കശ്ശേരി, ട്രഷറർ എം.ബി. വിബിൻ, പ്രവർത്തക സമിതി അംഗം ബിന്ദു സന്തോഷ്, മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രിസം പാലിയേറ്റീവ് കെയർ ഉപദേശക സമിതി ചെയർമാൻ പി.കെ. ചന്ദ്രശേഖരന് തുക കൈമാറി.