കയ്പമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് യൂത്ത് വിംഗ് വ്യാപാരോത്സവ് സമ്മാന പദ്ധതി കൂപ്പൺ ദ്വൈവാര നറുക്കെടുപ്പ് നടത്തി. മൂന്നുപീടിക ടൗണിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പി.എം. റഫീക്ക് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ ദ്വൈവാര നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. 25 ഗിഫ്റ്റ് വൗച്ചറുകളാണ് നറുക്കെടുത്തത്. ഓരോ ഗിഫ്റ്റ് വൗച്ചറിനും 250 രൂപ വീതം മൂന്നുപീടികയിലെ കടകളിൽ നിന്നും പർച്ചേസ് ചെയ്യാം. യൂണിറ്റ് ജനറൽ സെക്രട്ടറി എം.എസ്. സദൻ, വൈസ് പ്രസിഡന്റ് എം.ബി. മുബാറക്, ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി യു.വൈ. ഷമീർ, മൂന്നുപീടിക യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് ഹാഷിഫ്, സെക്രട്ടറി സലീഷ്, ട്രഷറർ ഷിബാദ്, ആഷിഫ്, സമദ് സെൽഫി മൊബൈൽ, റഹീം സലാല എന്നിവർ നേതൃത്വം നൽകി.