ചാലക്കുടി: പോട്ടകവല സർവീസ് റോഡ് വീതികൂട്ടുന്നതിനോടനുബന്ധിച്ച് കെ.എസ്.ഇ.ബി നടത്തുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ താത്ക്കാലികമായി നിറുത്തിവച്ചു. സ്വകാര്യ വ്യക്തികളുടെ വീടിന് സമീപമുള്ള ഷീറ്റുകൾ നീക്കം ചെയ്യാത്തതിനെ തുടർന്നാണ് തീരുമാനം. റോഡ് വീതികൂട്ടുന്നതിന് 82 മരങ്ങൾ മുറിച്ചു നീക്കിയിരുന്നു. പതിനൊന്നിൽ അഞ്ച് പോസ്റ്റുകൾ പുതിയ സ്ഥലത്തേയ്്ക്ക് മാറ്റി. എല്ലാവർക്കും നോട്ടീസ് നൽകിയിരുന്നുവെങ്കിലും പകുതി സ്ഥലത്തെ വീട്ടുകാർ ഷീറ്റുകൾ മാറ്റിയിരുന്നില്ല. ഇതു പൂർത്തിയായതിനു ശേഷം പോസ്റ്റ് സ്ഥാപിക്കൽ പുനരാരംഭിക്കും.