തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസവും തിരഞ്ഞെടുപ്പിന് തലേദിവസവും (ഏപ്രിൽ 25, 26) അച്ചടി മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി)യുടെ മുൻകൂർ സർട്ടിഫിക്കേഷൻ ആവശ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പരസ്യം പ്രസിദ്ധീകരിക്കുന്ന ദിവസത്തിന് രണ്ടു ദിവസം മുമ്പ് അനക്‌ഷർ എ പ്രകാരം നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി എന്നിവ സഹിതമാണ് തൃശൂർ കളക്ടറേറ്റിലെ ഒന്നാം നിലയിൽ 94-ാം മുറിയിൽ പ്രവർത്തിക്കുന്ന മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സമിതിയിൽ സമർപ്പിക്കേണ്ടത്.