തൃശൂർ: പൂരം അലങ്കോലമാക്കിയ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെയും എ.സി.പി കെ. സുദർശനെയും സ്ഥലംമാറ്റാൻ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇന്നലെയും എത്തിയില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭ്യമാകാനുള്ള കാലതാമസമാണ് കാരണമെന്നാണ് കരുതുന്നത്. കമ്മിഷണർ ഇന്നലെ ഓഫീസിലെത്തിയിരുന്നു.
പൊലീസ് നടപടികൾക്കെതിരെ ഉയർന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തിങ്കളാഴ്ച കമ്മിഷണർ ഓഫീസിൽ എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ അവധിയെടുക്കാൻ സാദ്ധ്യതയില്ലെന്നാണ് വിവരം.