brc
മാള ബി.ആർ.സിയുടെ ആദരം പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ ഉദ്ഘാടനം ചെയ്യുന്നു.

മാള : സമഗ്രശിക്ഷാ കേരളം മാള ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ആദരം 2023-24 സംഘടിപ്പിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ ഉദ്ഘാടനം ചെയ്തു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. മാള ബി.ആർ.സി ബി.പി.സി: സെബി എ. പെല്ലിശ്ശേരി, തൃശൂർ സിറ്റി പൊലീസ് ഇൻസ്‌പെക്ടർ പി.വി. സിന്ധു, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എം.എസ്. സിഞ്ജിത എന്നിവർ സംസാരിച്ചു. സംസ്ഥാനതല കലോത്സവ വിജയി അവന്തിക ഷിനോയ്, ഇന്നോവേറ്റിവ് സ്‌കൂൾ പുരസ്‌കാര വിജയികളായ മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ, അഷ്ടമിച്ചിറ ജി.എസ്.എൽ.പി സ്‌കൂൾ, വിരമിക്കുന്ന പ്രധാന അദ്ധ്യാപകർ, ഇൻക്ലൂസീവ് സ്‌പോർട്‌സ് ജേതാക്കൾ, എന്നിവർക്കുള്ള പുരസ്‌കാരങ്ങളും ബി.ആർ.സിയുടെ അക്ഷയനിധി മരുന്ന്, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഉപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു.