1
തെക്കുംകര പഞ്ചായത്തിൽ മഞ്ഞപിത്തം പടരുന്നു: ഉന്നത ആരോഗ്യ പ്രവർത്തകർ യോഗം ചേർന്നു.

വാർഡ് 18 പുന്നംപറമ്പ്,17 തെക്കുംകര,16പനങ്ങാട്ടുകര എന്നിവിടങ്ങളിൽ നിരവധി പേർക്ക് രോഗം

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കും. വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. വാഴാനി കനാലിനുതാഴെയുള്ള വാർഡുകളിലാണ് കൂടുതലായും രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. വാർഡ് 18 പുന്നംപറമ്പ്,17 തെക്കുംകര,16പനങ്ങാട്ടുകര എന്നീ വാർഡുകളിൽ നിരവധി പേർക്കാണ് രോഗം പടർന്നിരിക്കുന്നത്. രോഗം കണ്ടെത്തിയ വാർഡുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കിണറുകളിൽ ക്ലോറിനേഷൻ നടപടികൾ ആരംഭിച്ചു. പ്രദേശങ്ങളിലെ കല്യാണ മണ്ഡപങ്ങൾക്കും, ഹോട്ടലുകളിലും, കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.സി.സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. തെക്കുംകര കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം. വി. ബിനിത, ഡോ. രമ്യ എസ.് പിള്ള, ഡോ. പ്രീതി കെ. രാമകൃഷ്ണൻ, പി.പി.രാജീവ്, ജെ.എച്ച്.ഐ. ഡെന്നി തോമസ്, അജിത സുനിൽ, ജോണി ചിറ്റിലപ്പിള്ളി, ഷാജുതോമസ്, പി.ആർ. അനിത തുടങ്ങിയവർ പങ്കെടുത്തു.