മാള : തുമ്പരശ്ശേരി എസ്.എൻ.ഡി.പി ശാഖയിൽ അരൂപ്പറമ്പ്, തുമ്പശ്ശേരി കുടുംബയോഗങ്ങളുടെ സംഗമം നടത്തി. മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. കുടുബയോഗം ചെയർപേഴ്‌സൺ കവിത അദ്ധ്യക്ഷയായി. സുധാകരൻ കുറുമശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി രാജേഷ് വട്ടപ്പറമ്പിൽ, യൂണിയൻ കമ്മിറ്റി അംഗം പി.എസ്. രാജൻ, ശാഖാ പ്രസിഡന്റ് സുകുമാരൻ, സുജ അക്ഷി എന്നിവർ പ്രസംഗിച്ചു.