raj

തൃശൂർ: കാർഷിക സർവകലാശാലയുടെ സുഗമമായ നടത്തിപ്പിനും നിലനിൽപ്പിനും ഇടതുപക്ഷ സ്വാധീനമുള്ള ഒരു കേന്ദ്ര സർക്കാർ അനിവാര്യമാണെന്നും അതിനായി വി.എസ്. സുനിൽകുമാർ അടക്കമുള്ള ഇടത് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും കാർഷിക സർവകലാശാലയിലെ ഇടതു തൊഴിലാളി സംഗമം. കാർഷിക സർവകലാശാലയിൽ എ.ഐ.ടി.യു.സി, സി.ഐ.ടി.യു എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഫാം വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സുരേഷ്ബാബു, കെ.എ.യു ലേബർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. പൗലോസ്, സി.ഐ.ടി.യു തൃശൂർ ജില്ലാ സെക്രട്ടറി കെ.ആർ. രവി, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് റെജി

എന്നിവർ പ്രസംഗിച്ചു.