nda

ചാലക്കുടി ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ കയ്പമംഗലത്ത് പര്യടനം നടത്തുന്നു.

കയ്പമംഗലം : ചാലക്കുടി ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ വാഹന പര്യടനം ഇന്നലെ കയ്പമംഗലം മണ്ഡലത്തിലെ മതിലകം പഞ്ചായത്തിൽ പൊക്ലായിൽ നിന്ന് തുടങ്ങി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിലും മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് പള്ളത്തും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സതീശൻ തെക്കിനിയേടത്ത്, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി രാജേഷ് കൊട്ടാരത്ത്, ഭാരവാഹികളായ അശോകൻ, റീന സുരേഷ്, വൈസ് വൈസ് പ്രസിഡന്റ് വിശ്വൻ നെടിയിരിപ്പിൽ, ധർമ്മജൻ, ജിസി അനിൽ, മഹിളാമോർച്ച പ്രസിഡന്റ് കാർത്തിക തുടങ്ങിയവർ സംസാരിച്ചു. സ്വീകരങ്ങൾ ഏറ്റുവാങ്ങി കയ്പമംഗലം പഞ്ഞംപള്ളിയിൽ യാത്ര സമാപിച്ചു.