1

കൊടുങ്ങല്ലൂർ: ഒരിടവേളയ്ക്ക് ശേഷം എടവിലങ്ങിൽ പരിഭ്രാന്തിയുണ്ടാക്കി വീണ്ടും തെരുവ് നായയുടെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് കടിയേറ്റു. വീടുകളിലും മറ്റും കയറിയാണ് നായ ആക്രമിച്ചത്. എടവിലങ്ങ്, ശ്രീ നാരായണപുരം പഞ്ചായത്ത് പ്രദേശത്താണ് ചൊവ്വാഴ്ച ഉച്ചയോടെ തെരുവ്‌നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാര സ്വദേശി അനശ്വര (22)യെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര മാനങ്കേരി സത്താർ (54), കാര ഈശ്വരമംഗലത്ത് കാർത്തിക്(12), കാര വെള്ളയങ്കിട്ടുകര വീട്ടിൽ ബാലകൃഷ്ണൻ (45), മനപ്പള്ളി ലീല (70), കാര കോലന്തറ വീട്ടിൽ അനശ്വര (22), കാര തെരളി വീട്ടിൽ ഷൺമുഖൻ , ഫിഷറീസ് സ്‌കൂൾ പടിഞ്ഞാറ് പനപറമ്പിൽ പ്രശാന്തന്റെ മകൻ ആദിദേവ് (17),ശ്രീനാരായണപുരം അഞ്ചങ്ങാടി കൈതക്കാട്ടിൽ വീട്ടിൽ രേവതി (28) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.