 
പരിയാരം: വേനൽ മഴയിലും കാറ്റിലും കൊന്നക്കുഴിയിൽ കാർഷിക വിളകൾക്ക് നാശം. മരം വീണ് ഒരു വീടിന് ഭാഗികമായി കേടുപാടുണ്ടായി. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു ശക്തമായ കാറ്റ് വീശിയത്.
ഏതാനും വീട്ടുകാരുടെ വിവിധയിനം കാർഷിക വിളകൾ നശിച്ചു. ചക്രാണിയിലെ പെരുംകുളങ്ങര കുട്ടപ്പന്റെ വീടിന് മുകളിലാണ് തൊട്ടടുത്ത വീട്ടിലെ മാവ് കടപുഴകി വീണത്. ചുവരുകൾക്കും മുകളിലെ ഷീറ്റുകൾക്കും കേടുപാടുണ്ടായി. ഇലക്ട്രിക് ലൈനിൽ മരച്ചില്ല വീണതിനാൽ വൈദ്യുതി വിതരണം നിലച്ചു.