മാന്ദാമംഗലം: വെളളക്കാരിത്തടത്ത് വീണ്ടും കാട്ടാന ഇറങ്ങി. കഴിഞ്ഞ ദിവസം ഇവിടെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് ആന ചെരിഞ്ഞിരുന്നു. ഇതിനു സമീപമാണ് കാട്ടാന ഇറങ്ങിയത്. വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്തിയെങ്കിലും മറ്റൊരു വഴിയിലൂടെ എത്തി സമീപ പ്രദേശത്തെ തെങ്ങ്, കവുങ്ങ്, വാഴകൾ എന്നിവ നശിപ്പിച്ചു.