തൃശൂർ: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗാന്ധിയുടെ ഇന്ത്യ നമ്മുടെ ഇന്ത്യ' എന്ന പേരിൽ കുടുംബസദസ് നടത്തി. കെ.പി.സി.സി സംഘടനാ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പ്രൊഫ. വി.എ. വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകയായ എം.കെ. കമലമ്മയെ സി.പി. മാത്യു സ്മാരക പുരസ്‌കാരം നൽകി ആദരിച്ചു. യു. ചന്ദ്രശേഖരൻ, പി.കെ. ജിനൻ, എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഗാന്ധിയുടെ ഇന്ത്യ നിലനിറുത്താൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ വിജയിപ്പിക്കണമെന്ന് തീരുമാനിച്ചു.