തൃശൂരിൽ നിന്നും ജയിച്ചു പോയവർ എന്തു ചെയ്തില്ല; അവർ എന്തു ചെയ്യണമായിരുന്നു, അത് ഞാൻ തെളിയിക്കും. അതിനായി ഒരു വോട്ട്. താമരച്ചിഹ്നത്തിൽ ഒരു വോട്ട്. ആ വോട്ടാണ് എനിക്ക് തന്ന് വിജയിപ്പിക്കേണ്ടത്. തൃശൂരിന്റെ വികസനം ഞാൻ ഉറപ്പുതരുന്നു. കഴിഞ്ഞ പത്ത് വർഷം കൊണ്ട് നാം ജയിപ്പിച്ചു വിട്ടവർ ഈ നാടിനായി ഒന്നും ചെയ്തില്ല. എന്നെ ജയിപ്പിച്ചാൽ അതിനൊരു മാറ്റം ഉണ്ടാകും.
വോട്ട് വികസനത്തിനാവണം. അത്തരം ഉത്തരവാദിത്തം കൂടി ഓർത്ത് ചുമതല നിർവഹിക്കുന്നതായിരിക്കണം ഒരോരുത്തരുടെയും വോട്ട്. ഓരോ വോട്ടും കേരളത്തിന്റെ വികസനത്തിനായിരിക്കണം. നഷ്ടപ്പെട്ട വർഷങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല. നേട്ടങ്ങളുടെ വർഷങ്ങളാണ് മുമ്പിലുള്ളത്. എന്താണ് മാറ്റം, എന്താണ് വികസനം എന്ന് നിങ്ങൾക്ക് ബോദ്ധ്യപ്പെടും, അതാണ് എന്റെ ഉറപ്പ്. കേരളത്തിന്റെ 20 ലോകസഭാ മണ്ഡലങ്ങളിലും എന്റെ ശ്രദ്ധയുണ്ടാകും. കേരളത്തിനായി ഞാൻ പ്രവർത്തിക്കുമെന്നും ഉറപ്പു നൽകുകയാണ്.
സുരേഷ് ഗോപി
തീർച്ചയായും എന്നും തൃശൂരിലെ ജനങ്ങളോടൊപ്പം ഞാനുണ്ടാകും. തൃശൂരിന്റെ നന്മയ്ക്കു വേണ്ടി, തൃശൂരിന്റെ വികസനത്തിനുവേണ്ടി എന്നും ഈ നാടിനൊപ്പമുണ്ടാകും. കൊട്ടിക്കലാശം കൂടി കഴിഞ്ഞതോടെ വലിയപ്രതീക്ഷയാണുളളത്. വൻഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസമുണ്ട്. എല്ലാവരും വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
-കെ.മുരളീധരൻ
തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം ജയം ഉറപ്പാണ്. നിലവിൽ ഇടതുപക്ഷത്തിന് ആശങ്കപ്പെടേണ്ട വിഷയങ്ങളില്ല. ഇടതിന് അനുകൂലമായ തരംഗമുണ്ട്. തുടക്കത്തിലേ ഉള്ളതാണത്. അതിപ്പോഴും ഉണ്ട്. എൽ.ഡി.എഫിന്റെ വിജയത്തിനായി ജനങ്ങൾ ഒന്നിക്കുന്ന കാഴ്ചയാണ്. മതേതരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുവേ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. അതുകൊണ്ട് ആശങ്കയില്ല. പ്രവർത്തകർ ഒഴുകിയെത്തുന്ന കാഴ്ചയാണ് കലാശക്കൊട്ടിന് കണ്ടത്. പ്രതീക്ഷിക്കുന്നതിന് അപ്പുറമുള്ള കാഴ്ചയാണത്. ആദ്യത്തെ റോഡ് ഷോ മുതൽ അവസാനത്തെ കൊട്ടിക്കലാശം വരെ അത് വ്യക്തമായി.
- വി.എസ്.സുനിൽകുമാർ