തൃശൂർ: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ നാളെ (26) രാവിലെ നേരത്തെ തന്നെ വോട്ട് ചെയ്യും. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ തന്റെ നാട്ടിലുള്ള തോന്നൂർക്കര എ.യു.പി സ്‌കൂളിലെ 75-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യും.
കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് ആലത്തൂരിലാണ് വോട്ട്. ആലത്തൂർ ടൗൺ ഗേൾസ് സ്‌കൂളിലെ 65-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്യുക. കൊടുങ്ങല്ലൂർ സ്വദേശിയായ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസുവിന് കൊടുങ്ങല്ലൂർ വേമ്പലൂർ വടക്കുഭാഗം എസ്.എൻ.കെ.യു.പി സ്‌കൂളിലെ 91-ാം നമ്പർ ബൂത്തിലാണ് വോട്ട്.