ചേർപ്പ് : സനാതന ധർമ്മ പരിഷത്ത് സ്വാമി മൃഢാനന്ദ ജന്മശതാബ്ദി സ്മാരക ഏഴാമത് ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനം 27, 28 തീയതികളിൽ നടക്കും. 27ന് രാവിലെ ഗണപതി ഹോമം, നാരായണീയ പാരായണം, ഗോപൂജ, പ്രഭാഷണങ്ങൾ, 9.30ന് സംബോധ് ഫൗണ്ടേഷൻ കേരള അദ്ധ്യക്ഷൻ സ്വാമി അധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. പുത്തേഴത്ത് രാമചന്ദ്രൻ അദ്ധ്യക്ഷനാകും. നദീ പൂജ, 28ന് രാവിലെ 7 മുതൽ നാരായണീയ പാരായണം, വൃക്ഷപൂജ, പ്രഭാഷണങ്ങൾ, വൈകിട്ട് 3ന് സമാപന സഭയിൽ സ്വാമി കൃഷ്ണാനന്ദ സരസ്വതി ദീപപ്രജ്വലനം നടത്തും. സ്വാമി ബ്രഹ്മസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.