ch

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചേർപ്പ് മേഖലയിൽ ഇടതുമഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന വനിതാ സംഗമം മഹിളാസംഘം ദേശീയ കൗൺസിൽ അംഗം ആർ. ലതാദേവി ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചേർപ്പ് മേഖലയിലെ ഇടതുമഹിളാ സംഘടനകൾ വനിതാസംഗമം സംഘടിപ്പിച്ചു. മഹിളാസംഘം ദേശീയ കൗൺസിൽ അംഗം ആർ. ലതാദേവി ഉദ്ഘാടനം ചെയ്തു. മഹിളാ അസോ. ജില്ലാ കമ്മിറ്റി അംഗം ടി.ആർ. മീര അദ്ധ്യക്ഷയായി. ഷീല വിജയകുമാർ, വി.ജി. വനജകുമാരി, ഷീന പറയങ്ങാട്ടിൽ, എം. സ്വർണലത, പി.സി. ശ്രീദേവി, രജനി തിലകൻ, ഹസീന അക്ബർ, ഷീല ഭരതൻ, ഷജിത സുനിൽ എന്നിവർ സംസാരിച്ചു.