അന്നമനട : പ്രണവം നൃത്ത സംഗീത വിദ്യാലയത്തിന്റെ 35-ാം വാർഷികാഘോഷം 27, 28 തീയതികളിൽ പരമൻ അന്നമനട സ്മൃതി മണ്ഡപത്തിൽ (കല്ലൂർ ചെമ്പിക്കാട് എൻ.എസ്.എസ്. ഓഡിറ്റോറിയം) നടക്കും. 27ന് വൈകിട്ട് 5.30ന് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനാകും. പ്രണവം പുരസ്‌കാരം വി.ആർ. സുനിൽകുമാർ എം.എൽ.എ അന്നമനട മുരളീധരൻ മാരാർക്ക് സമർപ്പിക്കും. ആർ. ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. ചടങ്ങിൽ അദ്ധ്യാപകരെ ആദരിക്കും. ഹരിദാസ് അന്നമനട, കെ.കെ. രവി നമ്പൂതിരി, ഷീജ നസീർ, പ്രണവം ട്രഷറർ എം.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 7ന് ബേബി ശ്രീറാമിന്റെ സംഗീതക്കച്ചേരിയുണ്ടാകും. 28ന് നടക്കുന്ന സമാപന സമ്മേളനം സംഗീത സംവിധായകൻ ബിജിബാൽ ഉദ്ഘാടനം ചെയ്യും. പ്രണവം സംഗീത സഭ പ്രസിഡന്റ് ടി.എൽ. സുശീലൻ അദ്ധ്യക്ഷനാകും. എ. അനന്തപത്മനാഭൻ മുഖ്യാതിഥിയാകും. ചേപ്പാട് എ.ഇ. വാമനൻ നമ്പൂതിരി (സംഗീതം), സി. രാജേന്ദ്രൻ (വയലിൻ), ഡോ. കെ. ജയകൃഷ്ണൻ (മൃദംഗം), അനുപമ മോഹൻ (നൃത്തം), നന്ദകുമാർ പായമ്മൽ (ചിത്രകല) എന്നിവരെ ആദരിക്കും. പ്രണവം നൃത്ത സംഗീത വിദ്യാലയം പ്രിൻസിപ്പൽ അന്നമനട ബാബുരാജ്, സെക്രട്ടറി അന്നമനട സുരേഷ് എന്നിവർ പ്രസംഗിക്കും.