ചാലക്കുടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പരിയാരത്തും മേലൂരിലും വ്യാപകമായി വാഴക്കൃഷി നശിച്ചു. പരിയാരം ആന്ത്രക്കാംപാടത്ത് പുതുശേരി ബസ്റ്റോ ബെന്നിയുടെ 1300 നേന്ത്രവാഴകളാണ് ഒടിഞ്ഞത്. ആയിരത്തിയഞ്ഞൂറോളം വാഴകൾ ആടിയുലയുകയും ചെയ്തു. ഏഴായിരം വാഴകളാണ് ബസ്‌റ്റോയുടെ തോട്ടത്തിലുള്ളത്. പരിയാരം പഞ്ചായത്തിലെ 2023 ലെ പ്രത്യേക കർഷക അവാർഡ് നേടിയ യുവാവാണ് ബസ്റ്റോ ബെന്നി. മേലൂർ പിണ്ടാണിക്കടുത്ത് ടോമി മേച്ചേരിയുടെ അറുപതോളം വാഴകളും ഒടിഞ്ഞു. ഒന്നര ഏക്കറിലായിരുന്നു കൃഷി.