തൃശൂർ: തൃശൂർ മണ്ഡലത്തിൽ താമസമില്ലാത്തവരും സ്ഥലത്തില്ലാത്തവരുമായ വോട്ടർമാരെ വ്യാജമായി ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ബി.എൽ.ഒമാരെ സ്വാധീനിച്ചാണ് അന്തിമ വോട്ടർ പട്ടികയിൽ കൃത്രിമ വോട്ടർമാരെ ഉണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത്. സ്ഥലത്തില്ലാത്തവരുടെയും താമസമില്ലാത്തവരെയും വിവിധ ഫ്‌ളാറ്റുകളുടെ വിലാസങ്ങളിലും നിയോജക മണ്ഡലത്തിന് പുറത്തുള്ള ഫ്‌ളാറ്റുകളിൽ വരെ വിവിധ നിയോജക മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ചേർത്തിട്ടുണ്ട്. ആലത്തൂർ മണ്ഡലത്തിലെ വിലാസം വരെ ഇതിൽ കടന്നുകൂടിയിട്ടുണ്ട്. നേരിട്ട് പരിശോധന നടത്തി ഇത് ഉറപ്പുവരുത്തേണ്ട ബി.എൽ.ഒമാർ അടക്കമുള്ളവർ വലിയ വീഴ്ച വരുത്തിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, കളക്ടർ എന്നിവർക്ക് നൽകിയ പരാതിയിൽ ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു.