ഇരിങ്ങാലക്കുട : കൂടൽമാണിക്യം മൂന്നാം ഉത്സവരാവിൽ സന്ധ്യ മുതൽ ക്ഷേത്രം കിഴക്കെനടയിൽ വെളിച്ചമില്ലാത്തത് മൂലം ഭക്തർ ബുദ്ധിമുട്ടിയതായി യുവകലാസാഹിതി. ഭക്തർക്കും ഉത്സവത്തിനെത്തുന്നവർക്കും ദേവസ്വം വെളിച്ചം ഉറപ്പു വരുത്തണമെന്നും യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. തിരക്കുള്ള സമയത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നയിടത്ത് ചില വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, വി.എസ്. വസന്തൻ, കെ.സി. ശിവരാമൻ, റഷീദ് കാറളം, പി.കെ. സദാനന്ദൻ, വി.പി. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.