തൃപ്രയാർ: ജില്ലാ ഈഴവസഭ വാർഷിക പൊതുയോഗം 28ന് നടക്കും. തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് ടി.കെ. ഷൺമുഖൻ അദ്ധ്യക്ഷനാകും. റിട്ട. മേജർ പ്രൊഫ. സി.എൻ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. സ്വാമി ബ്രഹ്മസ്വരൂപാനന്ദ, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, പ്രൊഫ. ടി.കെ. സതീഷ്, അഡ്വ. സീസർ അറയ്ക്കൽ എന്നിവർ പങ്കെടുക്കും. ആദ്ധ്യാത്മിക പ്രഭാഷണം, പഠനോപകരണ വിതരണം, മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം എന്നിവയുണ്ടാവും.