
തൃശൂർ: പോളിംഗിനു ശേഷവും ആലത്തൂരിലെ സ്ഥാനാർത്ഥികൾ തിരക്കിലാണ്. പ്രത്യേകം വിശ്രമ, വിനോദ പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. പ്രചാരണത്തിനിടയിലും മന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ച മന്ത്രി കൂടിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണൻ വകുപ്പിലെ ജോലികളിൽ സജീവമാകും. പതിവുപോലെ പൊതുപ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് തീരുമാനിച്ചിരിക്കുന്നത്. നാട്ടിക എസ്.എൻ സ്വാശ്രയ കോളേജിൽ പ്രിൻസിപ്പലായ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ.സരസു വീണ്ടും ജോലിയിൽ പ്രവേശിക്കും.