കൊടുങ്ങല്ലൂർ പി. ഭാസ്‌കരൻ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പോളിംഗ് സാമഗ്രികൾ വാങ്ങാനെത്തിയ ഉദ്യോഗസ്ഥർ.
കൊടുങ്ങല്ലൂർ: നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ശൃംഗപുരം പി. ഭാസകരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 1,92, 501 വോട്ടർമാരാണ് ആകെയുള്ളത്. 9, 2526 പുരുഷന്മാരും 9,9974 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡർമാണുള്ളത്. മുതിർന്ന വോട്ടർമാർ 2064ഉം പുതിയ വോട്ടർമാർ 3566ഉം ഭിന്നശേഷിക്കാർ 2296 പേരുമാണ് ഉള്ളത്. 174 ബൂത്തുകളിൽ 1492 വോട്ടുള്ള കോണത്തുകുന്ന് ഗവ. യു.പി സ്‌കൂളിലെ 11-ാം നമ്പർ ബൂത്തിലും പൊയ്യ അമ്പൂക്കൻ കൊച്ചുവർക്കി ഹൈസ്‌കൂളിലെ 128-ാം ബൂത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ഏറ്റവും കുറവ് വടമ കാട്ടിക്കരക്കുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ബൂത്തിലാണ്. ഇവിടെ 318 വോട്ടർമാരാണുള്ളത്.
കയ്പമംഗലം നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം മതിലകം സെന്റ് ജോസഫ് സ്‌കൂളിൽ നടന്നു. 153 ബൂത്തുകളിലായി ആകെയുള്ളത് 1,77, 825 വോട്ടർമാരാണ്. 83,054 പുരുഷന്മാരും 94,764 സ്ത്രീകളുമാണുള്ളത്. ട്രാൻസ്‌ജെൻഡർ വോട്ടർമാർ ഏഴ് പേരുണ്ട്. 1286 മുതിർന്ന വോട്ടർമാരും 3914 പുതിയ വോട്ടർമാരുമാണുള്ളത്. പി. വെമ്പല്ലൂർ എസ്.എൻ.കെ.യു.പി സ്‌കൂളിൽ 91-ാം നമ്പർ ബൂത്തിലാണ് കൂടുതൽ വോട്ടുള്ളത് 1538. കുറവ് വെമ്പല്ലൂർ മാപ്പിള എൽ.പി സ്‌കൂളിലും. 576 വോട്ടർമാരാണ് ഇവിടെയുള്ളത്.