suresh-gopi
പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപി പ്രസംഗിക്കുന്നു

പുതുക്കാട്: വൈറലായ വൈദികന്റെ പ്രസംഗം സുരേഷ് ഗോപിക്ക് അനുകൂലമാക്കി പ്രചരിപ്പിച്ചതിൽ വൈദികൻ പൊലീസിൽ പരാതി നൽകി. നാല് മാസം മുമ്പ് പുതുക്കാട് പ്രജ്യോതി നികേതൻ കോളജിൽ നടന്ന സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിൽ വൈദികൻ പ്രസംഗിച്ചതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. സുരേഷ് ഗോപി ഇപ്പോൾ തനിച്ചാണ് ഓടുന്നതെന്നും, നമ്മളും കൂടെ ഓടിയാൻ ലക്ഷ്യത്തിലെത്തുമെന്നും എന്തെങ്കിലുമൊക്കെ നേടാമെന്നുമാണ് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി വികാരി ഫാ.പോൾതേക്കാനത്ത് പ്രസംഗിച്ചത്. വൈദികന്റെ പ്രസംഗത്തിന്റെ വീഡിയോക്കു താഴെ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാനാണ് വൈദികൻ ഉദേശിച്ചതെന്ന് കമന്റുകൾ ഇട്ടതും പ്രചരിപ്പിച്ചതുമാണ് വൈദികൻ പരാതി നൽകിയത്.