തൃശൂർ: 'സഹോദരനായി പ്രാർത്ഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽമാത്രം. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം വേറെയാണ്.' പൂങ്കുന്നം ഹരിശ്രീ സ്‌കൂളിൽ വോട്ടു ചെയ്തശേഷം ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപി ജയിക്കും. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് എന്റെ വോട്ട്. എന്റെ പിതാവ് ഡി.ഐ.സിയിൽ പോയപ്പോൾ, ഏത് പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞില്ല. ഞാൻ അന്ന് കോൺഗ്രസിലാണ്. എന്നും മന:സാക്ഷിയനുസരിച്ച് വോട്ടു ചെയ്യാൻ പറഞ്ഞിട്ടുള്ളയാളാണ് പിതാവ്.
ഇവിടെ മത്സരിക്കുന്നത് ചേട്ടനാണ് എന്ന് നോക്കാൻ പറ്റില്ല. ഞാൻ സഹോദരിയല്ലെന്ന് പറഞ്ഞത് അദ്ദേഹമല്ലേ. അദ്ദേഹം എന്റെ രക്തമാണെന്ന് എനിക്കറിയാം. പക്ഷേ, എന്നെ കാണില്ലെന്നും ഞാൻ അദ്ദേഹത്തിന്റെ ആരുമല്ലെന്നും സഹോദരനാണ് പറഞ്ഞത്. അപ്പോൾ പ്രാർത്ഥിക്കേണ്ട കാര്യമില്ലല്ലോ. എന്റെ വോട്ട് ഒരിക്കൽ മാർക്‌സിസ്റ്റുകാർ കള്ളവോട്ടായി ചെയ്തിട്ടുണ്ട്. അത് ഞാൻ കണ്ടുപിടിച്ചു.