1

പാവറട്ടി: വിവാഹദിനത്തിൽ കന്നിവോട്ട് ചെയ്ത് നവവധു. മുല്ലശ്ശേരി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന നടുവിൽ പുരയ്ക്കൽ രാജീവിന്റെ മകൾ തീർത്ഥയുടെയും പൊന്നാനി ആട്ടേപ്പറമ്പിൽ രവിയുടെ മകൻ രോഹിത്തിന്റെയും വിവാഹം ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിൽ താലി കെട്ടിയശേഷം മുല്ലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 102-ാം പോളിംഗ് ബൂത്തിലെത്തി കന്നി വോട്ട് ചെയ്ത ശേഷമാണ് മറ്റു ചടങ്ങുകൾ നടത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന രോഹിത്തിന്റെയും തീർത്ഥയുടെയും വിവാഹം ആറു മാസം മുൻപ് നിശ്ചയിച്ചതായിരിന്നു. അപ്രതീക്ഷിതമായാണ് തിരഞ്ഞെടുപ്പ് ദിവസമായതെന്ന് രോഹിത് പറഞ്ഞു. കോൺഗ്രസ് നേതാവായിരുന്ന പെരുവല്ലൂർ കൂളിയാട്ട് മോഹനൻ മാസ്റ്ററുടെ മകൾ രാഖിയുടെ മകളാണ് തീർത്ഥ.