ചേർപ്പ് : പടിഞ്ഞാട്ടുമുറി ജെ.ബി. സ്‌കൂളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ഇന്നലെ രാവിലെയാണ് 166-ാം പോളിംഗ് ബൂത്തിൽ മെഷീൻ തകരാറിലായത്. ഇതേത്തുടർന്ന് ഒരു മണിക്കൂർ നേരം വോട്ടിംഗ് വൈകി. പുതിയ മെഷീൻ സ്ഥാപിച്ചാണ് വോട്ടിംഗ് തുടർന്നത്. വോട്ട് ചെയ്യാനെത്തിയവരുടെ തിരക്കും സ്‌കൂളിൽ വർദ്ധിച്ചിരുന്നു. ചേർപ്പ് ലൂർദ്ദ്മാതാ ഹൈസ്‌കൂൾ, സി.എൻ.എൻ ഹൈസ്‌കൂൾ, ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്ത്രീ വോട്ടർമാരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്.