തൃപ്രയാർ: നാട്ടിക എസ്.എൻ കോളേജ് 122-ാം ബൂത്തിൽ രാവിലെ മുതൽ വോട്ടർമാരുടെ തിരക്കായിരുന്നു. മൂന്ന് വരിയായാണ് ബൂത്തിലേക്ക് കടത്തിവിട്ടത്. മണിക്കൂറുകളോളം വരി നിന്നാണ് പലരും വോട്ട് ചെയ്തത്. 1400 ലധികം വോട്ടർമാരുണ്ട്. പോളിംഗ് സമയം കഴിഞ്ഞ് വോട്ട് ചെയ്യാനെത്തിയ നൂറുകണക്കിനാളുകൾക്ക് ടോക്കൺ നൽകി. നൂറിലധികം സ്ത്രീ വോട്ടർമാർ ക്യൂവിലായിരുന്നു. രാത്രി എട്ടോടെയാണ് ഈ ബൂത്തിലെ വോട്ടെടുപ്പ് അവസാനിച്ചത്. മറ്റൊരാളുടെ വോട്ട് ചെയ്യാനെത്തിയ തളിക്കുളം തമ്പാൻകടവ് സ്വദേശിയെ പോളിംഗ് എജന്റ് പിടികൂടി. ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു.