പുതുക്കാട്: യന്ത്രങ്ങൾ പ്രവർത്തിക്കാതിരുന്നതിനാൽ ഒട്ടേറെ ബൂത്തിൽ വോട്ടെടുപ്പ് വൈകി. പുതുക്കാട് മണ്ഡലത്തിലെ ആലേങ്ങാട് ശങ്കര യു.പി സ്‌കൂൾ, തൊട്ടിപ്പാൾ കർഷക സമാജം സ്‌കൂൾ, കല്ലൂർ പാലയ്ക്കപറമ്പ് വി.എൽ.പി സ്‌കൂൾ, പുലക്കാട്ടുകര ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ, ചെങ്ങാലൂർ സെന്റ് മേരീസ് സ്‌കൂൾ, രണ്ടാംകല്ല് അംബേദ്കർ ഹാൾ, പന്തല്ലൂർ ജനത യു.പി സ്‌കൂൾ, ചാലക്കുടി മണ്ഡലത്തിലെ കൊടകര പുലിപ്പാറക്കുന്ന് സ്‌കൂൾ എന്നിവിടങ്ങളിൽ യന്ത്രങ്ങൾ പ്രവർത്തിച്ചില്ല. പാലപ്പിള്ളി പുതുക്കാട് എസ്‌റ്റേറ്റ് സ്റ്റാഫ് ക്ലബ്ബിലെ 75-ാം ബൂത്തിലും യന്ത്രത്തകരാർ മൂലം പോളിംഗ് ഒരു മണിക്കൂർ വൈകി. ബീപ് ശബ്ദം കേൾക്കാൻ വൈകുന്നതിനാൽ വോട്ട് ചെയ്യാൻ കൂടുതൽ സമയമെടുത്തു. പോളിംഗ് രാത്രി വരെ നീണ്ടു.