മാള: ചാലക്കുടി നിയോജക മണ്ഡലത്തിലെ മാള മേഖലയിൽ 70 ശതമാനത്തിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തി. മാളയിൽ പൊതുവെ വോട്ടെടുപ്പ് ശാന്തമായിരുന്നു. മാള സെന്റ് ആന്റണീസ് സ്‌കൂളിൽ വോട്ടിംഗ് യന്ത്രത്തിന്റ തകരാറിനെത്തുടർന്ന് തുടക്കത്തിൽ തന്നെ ഏകദേശം 45 മിനിറ്റോളം വോട്ടിംഗ് തടസപ്പെട്ടു. രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയവർ ചെറിയ രീതിയിൽ പ്രതിഷേധിച്ചു. മാളയിലെ മാള പള്ളിപ്പുറത്തെ ഒരു ബൂത്തിൽ വരിയിൽ നിൽക്കാതെ വോട്ട് ചെയ്യാൻ ശ്രമിച്ചത് വാക്ക് തർക്കത്തിനിടയായി. പൊതുവെ ശാന്തമായ വോട്ടെടുപ്പാണ് മാള മേഖലയിൽ നടന്നത്.