ചേർപ്പ് : ലൂർദ്ദ് മാതാ സ്‌കൂളിൽ കള്ളവോട്ട് നടന്നതായി പരാതി. ചേർപ്പ് പടിഞ്ഞാട്ടുമുറി പൈപ്പോത്ത് ശരത്ത് കൃഷ്ണന്റെ വോട്ടാണ് മറ്റൊരാൾ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂർ കാത്തു നിന്നെങ്കിലും ശരത്തിന് വോട്ട് ചെയ്യാനായില്ല. വൈകിട്ട് ടെൻഡർ ഓട്ട് ചെയ്യാൻ സൗകര്യമൊരുക്കുകയും ചെയ്തു. എന്നാൽ വ്യക്തമായ കാര്യങ്ങൾ പറയാൻ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞില്ലെന്ന് യു.ഡി എഫ് പ്രവർത്തകർ പറഞ്ഞു. ഇതേത്തുടർന്ന് ചീഫ് ഇലക്ഷൻ കമ്മിറ്റി അധികൃതർക്ക് പരാതി നൽകുമെന്ന് പ്രവർത്തകർ പറഞ്ഞു.