congress

തൃശൂർ: സി.പി.എം - ബി.ജെ.പി ഡീലിന്റെ പ്രകടമായ അടയാളങ്ങൾ തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിരവധി ബൂത്തുകളിൽ വ്യക്തമായതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. സി.പി.എമ്മിന് ഭൂരിപക്ഷമുള്ള ബൂത്തുകളിൽ രാഷ്ടീയ ധാർമികതയെ കാറ്റിൽ പറത്തി ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പല പോളിംഗ് സ്റ്റേഷനുകളുടെ മുന്നിലും പതിവായി കാണാറുള്ള സി.പി.എം നേതാക്കന്മാരെ കണ്ടില്ല. മാർക്‌സിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന ആയിരക്കണക്കിന് യഥാർത്ഥ സഖാക്കൾ ഇതിനെതിരെ നിലപാടെടുത്ത് കോൺഗ്രസിന് അനുകൂലമായി ഈ തിരഞ്ഞെടുപ്പിൽ പ്രതികരിച്ചതായും ജോസ് വള്ളൂർ പറഞ്ഞു.