ch
ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനം സംബോധ് ഫൗണ്ടേഷൻ കേരള അദ്ധ്യക്ഷൻ സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ് : സനാതന ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി മൃഡാനന്ദ ശതാബ്ദി സ്മാരക ഏഴാമത് ആറാട്ടുപുഴ ഹിന്ദു മഹാ സമ്മേളനം ആരംഭിച്ചു. സംബോധ് ഫൗണ്ടേഷൻ കേരള അദ്ധ്യക്ഷൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സി. സുധാകരൻ ധ്വജാരോഹണം നിർവഹിച്ചു. ചേറ്റുപുഴ അഭേദാനന്ദാശ്രമം അദ്ധ്യക്ഷൻ സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി സമ്മേളന ദീപം തെളിച്ചു. ചെയർമാൻ പുത്തേഴത്ത് രാമചന്ദ്രൻ അദ്ധ്യക്ഷനായി. വിവേകാനന്ദ സേവാശ്രമം സെക്രട്ടറി അഡ്വ. രവികുമാർ, തങ്കപ്പൻ വടാശ്ശേരി,സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി എന്നിവർ സംസാരിച്ചു.