s

തൃശൂർ: കേന്ദ്രമന്ത്രിയായാലും ഇല്ലെങ്കിലും അഞ്ചു മന്ത്രിമാരെ ജനങ്ങളുടെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി ആയാൽ കേന്ദ്രമന്ത്രിയേക്കാൾ മികച്ചരീതിയിൽ പ്രവർത്തിക്കാനാകുമെന്നും സുരേഷ് ഗോപി.

കേരളത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ 25 ശതമാനം പൂർത്തിയാകാൻ സഹായിക്കുന്ന വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരെയാണ് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിനുശേഷം ആത്മവിശ്വാസം ഇരട്ടിയായെന്നാണ് നേതാക്കൾ പറഞ്ഞത്. ബൂത്തുകൾക്കു

മുന്നിലെ നീണ്ട വരി ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ആളുകൾ വോട്ടു ചെയ്യാൻ വരാതിരിക്കാനുള്ള കാരണമായി മാറും.

ഇത് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണം. പരിചയമുള്ള ഉദ്യോഗസ്ഥർ വിട്ടുനിൽക്കുകയും പരിചയമില്ലാത്ത ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലിക്കെത്തുകയും ചെയ്തത് വോട്ടിംഗിന്റെ വേഗം കുറച്ചു. ബൂത്തുകളിൽ കുടിവെള്ളം പോലും ഇല്ലായിരുന്നു.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഉത്തരവാദി കാക്കിയിട്ടവർ മാത്രമല്ല. മുകളിൽ നിന്നുള്ള നിർദ്ദേശം കിട്ടാതെ ഡി.ജി.പി പോലും ഒന്നിനും തയ്യാറാകില്ല.

രണ്ടുവർഷം അഭിനയം

ഇനി രണ്ടുവർഷം അഭിനയത്തിന് മുൻതൂക്കം നൽകും. നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പുവരെയാണ് സമയം ചോദിച്ചത്. ഇഷ്ടമുള്ള ചില സിനിമകൾ ചെയ്യാനുണ്ട്. ഇതിൽ രണ്ടെണ്ണമേ ചെയ്യാനായുള്ളൂ.