
തൃശൂർ: ബഡ്‌സ് ആക്ട് നിയമത്തിലെ (2019) വ്യവസ്ഥകൾക്ക് വിരുദ്ധമായി പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് വിവിധ സ്ഥാപനങ്ങൾക്കും ഉടമകൾക്കുമെതിരെ നടപടി. നിക്ഷേപം തിരികെ കൊടുക്കാതെ വഞ്ചിച്ചതിന് പാലക്കാട്ടെ മെറ്റാ ഫോഴ്‌സ് ഓൺലൈൻ പ്രൊജക്ട്, കോഴിക്കാട് ജില്ലയിലെ ജബൽ ഗ്രീൻ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, പയ്യോളി ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എൽ.എൽ.പി, ടിഗ് നിധി ലിമിറ്റഡ്, മലപ്പുറത്തെ ഹ്യൂമക്‌സ് ഇലക്ട്രിക്കൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് എതിരെയാണ് നടപടി. സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ താത്കാലികമായി ജപ്തി ചെയ്യും. പിന്നീട് ജപ്തി സ്ഥിരപ്പെടുത്താനുള്ള നിയമനടപടി സ്വീകരിക്കാനും ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.