
തൃശൂർ: കണിമംഗലം വില്ലേജ് ഉൾപ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ പൂർത്തിയാക്കി. ഇത്തരത്തിൽ തയ്യാറാക്കിയ സർവേ റെക്കാഡുകൾ എന്റെ ഭൂമി പോർട്ടലിലും ക്യാമ്പ് ഓഫീസിലും പ്രദർശിപ്പിച്ചു. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in ൽ ഓൺലൈനായും കണിമംഗലം ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലും (നെടുപുഴ വനിതാ പോളിടെക്‌നിക്കിന്റെ സമീപത്തുള്ള ബി.എസ്.എൻ.എൽ ടവറിന് മുകളിലത്തെ കെട്ടിടത്തിൽ) പരിശോധിക്കാം. പരാതിയുള്ളവർ 30 ദിവസത്തിനകം ചേർപ്പ് റീസർവേ സൂപ്രണ്ടിന് ഫോറം 16 ൽ നേരിട്ടോ 'എന്റെ ഭൂമി' പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. നേരത്തെ തർക്കത്തിൽ മറുപടി കിട്ടിയവർ ബന്ധപ്പെടേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2334458.