
തൃശൂർ: ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ 16 ബാർ അസോസിയേഷനുകളുടെ ടീമുകൾ പങ്കെടുക്കുന്ന 20-20 ക്രിക്കറ്റ് ടൂർണമെന്റ് കേരള വർമ്മ കോളേജ് ഗ്രൗണ്ടിൽ 30 മുതൽ മേയ് അഞ്ച് വരെ നടക്കും. 30ന് രാവിലെ എട്ടിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് പി.പി.സെയ്തലവി മുഖ്യാതിഥിയാകും. തൃശൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ.ടി. തോമസ് അദ്ധ്യക്ഷത വഹിക്കും.
അന്തരിച്ച അഭിഭാഷകരായ ധീരജ്, ദേവദാസ് എന്നിവരുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സമാപന ദിനം രാവിലെ എട്ടിന് ചാവക്കാട്, തൃശൂർ ബാറുകളിലെ വനിതാ അഭിഭാഷകരുടെ പ്രദർശനമത്സരം നടക്കും. 9.30ന് ജുഡീഷ്യൻ ഓഫീസേഴ്‌സും സീനിയർ അഭിഭാഷകരുടെയും പ്രദർശനമത്സരവും നടക്കും.