
തൃശൂർ : വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ടർപെന്റയിൻ കുടിച്ച് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ പുല്ലഴി സ്വദേശി ഷൗക്കത്തലി ( 60 ) അപകടനില തരണം ചെയ്തു. വീട്ടിൽ പെയ്ന്റിംഗ് പണിക്കായി ടർപന്റെയിൻ വാങ്ങിവെച്ചിരുന്നു.
പെട്രോൾ പമ്പിൽ ജോലി കഴിഞ്ഞെത്തിയ ഷൗക്കത്തലി അബദ്ധത്തിൽ കുടിക്കുകയായിരുന്നു.
ടർപെന്റയിന്റെ കുറച്ച് ഭാഗം ശ്വാസകോശത്തിലേക്കും കയറി. ഉടനെ അടുത്തുള്ള ആശുപത്രിയിൽ ചെന്നെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ശക്തമായ പുറംവേദനയും കഫക്കെട്ടുമുണ്ടായി. ഇ.എസ്.ഐ ആശുപത്രിയിൽ നിന്നും എക്‌സ്‌റേ എടുത്തപ്പോൾ ശ്വാസകോശത്തിൽ ലായനിയുള്ളതായി കണ്ടെത്തി. ഉടനെ അമല മെഡിക്കൽ കോളേജിലെ പൾമനോളജി പ്രൊഫസർ ഡോ.തോമസ് വടക്കന്റെ നേതൃത്വത്തിൽ ബ്രോങ്കോസ്‌കോപ്പി നടത്തി. ശ്വാസകോശം പലപ്രാവശ്യം കഴുകി.