
തൃശൂർ: നാഷണൽ വിശ്വകർമ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10ന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടത്തും. റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.സി.രവീന്ദ്രൻ അദ്ധ്യക്ഷനാകും. സുരേഷ് ഗോപി മുഖ്യാതിഥിയാകും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ എം.പി നിർവഹിക്കും. വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കും. പുതിയ അംഗത്വ വിതരണം തൃശൂർ കോർപ്പറേഷൻ മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. കലാപരിപാടികളും സമ്മാനദാനവും ഉണ്ടാകുമെന്ന് ഭാരവാഹികളായ ശശി പകര, എം.സി.രവീന്ദ്രൻ, കെ.എം.ഗീത എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.