dharna

തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തിവരുന്ന ധർണ പി.എ. കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: എറിയാട് മുതൽ അഴീക്കോട് വരെയുള്ള നാലര കിലോമീറ്റർ ദൂരം തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 12 ദിവസമായി തുടരുന്ന അനിശ്ചിതകാല സായാഹ്ന ധർണ ഇന്നലെ എറിയാട് സൗഹൃദ വേദിയുടെയും രാജരാജേശ്വരി ക്ഷേത്ര കമ്മിറ്റിയുടെയും പ്രസിഡന്റായ പി.എ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് എ.എ. മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷനായി. വി.എം.എ കരീം, കെ.കെ. അബു, പി.എ. ബാബു, അഡ്വ. സക്കീർ ഹുസൈൻ, കെ.എം. ഷൗക്കത്ത്, സിദ്ധീഖ് പഴങ്ങാടൻ, സലാം അയ്യാരിൽ തുടങ്ങിയവർ നേതൃത്വം നൽകി.