തൃശൂർ: ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത കളക്ടറുടെ നടപടി തൃശൂർ അഡീഷണൽ സെഷൻ കോടതി ശരിവച്ചു. ഇതോടെ ഏകദേശം 200 കോടിയുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കും. ഹൈറിച്ച് ഓൺലൈൻ ഷോപ്പിയെന്ന സ്ഥാപനം വീണ്ടും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഉടമകളുടെ ഹർജിയും കോടതി തള്ളിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകളാണ് ഹൈറിച്ച് ഉടമകൾക്കെതിരെയുള്ളത്. കളക്ടർക്കുവേണ്ടി അഡ്വ. സിനിമോൾ ഹാജരായി.