തൃശൂർ: കേരള റോഡ് ഫണ്ട് ബോർഡിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന അക്കിക്കാവ്-കേച്ചേരി ബൈപാസ് റോഡിൻ്റെ നിർമാണത്തിന്റെ ഭാഗമായി എയ്യാൽ പാടത്ത് ഗതാഗതം പൂർണമായും നിരോധിച്ചു. ജിയോ ടെക്‌സ്റ്റൈൽസ്‌, ജിയോ സെൽ എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള നിർമാണം നടക്കുന്നതിനാൽ ഇതിലൂടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടത്തിവിടില്ല.

നിർമാണത്തിൻ്റെ രണ്ടാംഘട്ടമാണ് ബൈപാസിൽ നടക്കുന്നത്. തിങ്കളാഴ്ച മുതൽ ജിയോ ടെക്‌സ്റ്റൈൽ ഷീറ്റ് വിരിക്കാൻ തുടങ്ങും. പിന്നീട് ജിയോസെല്ലുകൾ നിരത്തിയാണ് വെറ്റ്മിക്‌സ് നിറയ്ക്കുന്നത്. ഇങ്ങനെ നിർമാണം നടത്തുമ്പോൾ അസംസ്കൃതവസ്തുക്കളുടെ അളവ് കുറയ്ക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.