blind-

തൃശൂർ: കാഴ്ചപരിമിതർക്ക് സൗജന്യമായി സംഗീതവും നൃത്തവും പഠിപ്പിക്കാൻ ഭിന്ന വൈഭവ വികസന വേദിയുടെ നേതൃത്വത്തിൽ ഓട്ടുപാറയിൽ തുടങ്ങിയ സംഗീത നൃത്ത കലാലയം സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം സംഗീത പ്രസാദ് സംഗീത നൃത്ത ക്ലാസിന് തുടക്കം കുറിച്ചു. യു.എസ്.ബി.പ്ലെയർ, റേഡിയോ, ഫോൺ, ഭക്ഷണ കിറ്റ് എന്നിവ വിതരണം ചെയ്തു. വി ഫോർ പ്രസിഡന്റ് ലൈല ഷാജി അദ്ധ്യക്ഷയായി. മാനവ സേവ മഠം ചെയർമാൻ തമ്പാൻ ദാസ് മുഖ്യപ്രഭാഷണം നടത്തി. യൂട്യൂബർ ജോബി ചുവന്നമണ്ണ്, കെ.പി.ശാലി, ഷാജു കെ.തോമാസ്, കെ.എസ്.വിനോദ്, ഷൈലജ , ജയകുമാർ എടക്കളത്തൂർ, ഷാജി ശങ്കർ എന്നിവർ പ്രസംഗിച്ചു.