ch

ചേർപ്പ്: കുണ്ടൂർ സ്മാരക സദസ് 41-ാം വാർഷികം ആഘോഷിച്ചു. അഖിലകേരള അടിസ്ഥാനത്തിൽ കുട്ടികൾക്കായി നടന്ന പെരുവനം രാമൻ നമ്പ്യാർ സ്മാരക അക്ഷരശ്ലോക സുവർണമുദ്ര മത്സരത്തിൽ അഗജ, അമൃതഭാരതി ഒന്നാം സ്ഥാനം നേടി. മുതിർന്നവർക്കുള്ള കെ.പി.സി അനുജൻ ഭട്ടതിരിപ്പാട് സ്മാരക സുവർണമുദ്ര മത്സരത്തിൽ ഡോ. ഇന്ദു കൃഷ്ണ, അമൃതഭാരതി ഒന്നാം സ്ഥാനം നേടി. ഗുരുസ്മൃതിദിനത്തിൽ കളരിയിലെ വിവിധ ബാച്ചുകളിൽ അഭ്യസിക്കുന്ന നൂറോളം കുട്ടികളുടെ അക്ഷരശ്ലോക സദസുകൾ നടന്നു. സാന്ദീപനി പുരസ്‌കാര സമ്മേളനം മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടൻ മാരാർ അദ്ധ്യക്ഷനായി. കിള്ളിമംഗലം കുഞ്ചു വാസുദേവൻ നമ്പൂതിരിപ്പാട് കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി. സാന്ദീപനി പുരസ്‌കാരം ആലുവ തന്ത്രവിദ്യാപീഠം പ്രതിനിധികൾ കാന്തളൂർ ശാല ഡയറക്ടർ പ്രൊഫ. പി.സി. മുരളീമാധവനിൽ നിന്നും ഏറ്റു വാങ്ങി.