1

തൃശൂർ: ഗീതം സംഗീതത്തിന്റെയും കേരളവർമ്മ പൾസ് 80ന്റെയും നേതൃത്വത്തിൽ ഗസൽ ഗായിക സരിത റഹ്മാന്റെ സംഗീത സദസ് സംഘടിപ്പിക്കുമെന്ന് ജയരാജ് വാര്യർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേയ് ഒന്നിന് വൈകിട്ട് 6.30ന് സ്വീറ്റ് മെലഡി എന്ന പേരിൽ നടത്തുന്ന സംഗീത വിരുന്ന് റീജ്യണൽ തിയറ്ററിൽ നടക്കും. എസ്. ജാനകി, കവിത കൃഷ്ണമൂർത്തി, വാണി ജയറാം, യാഗ്‌നിക്, ഹേമലത. ആശ ഭോസ്‌ലെ, ലത മങ്കേഷ്‌കർ തുടങ്ങിയ നിരവധി പ്രമുഖരുടെ ഗാനങ്ങൾ ഉണ്ടാകും. റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സംവിധായകൻ മണിലാൽ, പുഷ്പാഗദൻ, സുകുമാരൻ ചിത്രസൗധം, ഇ.എം. സാദിഖ് എന്നിവരും പങ്കെടുത്തു.